ഗസയില്‍ നാലു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് ഗുരുതര പരിക്ക്
ഗസ സിറ്റി: ഗസയില്‍ അധിനിവേശത്തിനെത്തിയ നാലു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതര പരിക്ക്. സര്‍ജന്റ് മേജര്‍ അലക്‌സാണ്ടര്‍ ഫെഡോറെങ്കോ, സ്റ്റാഫ് സര്‍ജന്റ് ഡാനില ദിയകോവ്, യഹാവ് മയാന്‍, എലിയാവ് അസ്തുക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഗസയിലെ ബെയ്ത് ഹാനൂന്‍ പ്രദേശത്ത് നടന്ന പതിയിരുന്നാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇവര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ബെയ്ത് ഹാനൂന്‍ പ്രദേശത്ത് മാത്രം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 ആയി.