അരീക്കോട് ഫുട്‌ബോളിന്റെ ഹബ്ബായി മാറും; സ്പീക്കര്‍

Update: 2021-02-14 03:22 GMT
അരീക്കോട്: നിരവധി അന്താരാഷ്ട്രാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജന്മം കൊടുത്ത അരീക്കോട് ഫുട്‌ബോളിന്റെ ഹബ്ബായി മാറുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഏറനാട് ഫുട്‌ബോള്‍ അക്കാദമിയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറനാട്ടില്‍ ഫുട്‌ബോളിന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണുള്ളത്. ഇതിന് അക്കാദമി വഴികാട്ടിയാവട്ടെ സ്പീക്കര്‍ പറഞ്ഞു. അക്കാദമിയുടെ ലോഗോ മുന്‍ അന്താരാഷ്ട്രാ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പ്രകാശനം ചെയ്തു. അക്കാദമി പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസൈന്‍ കാരാട്, ഖജാഞ്ചിയും കെ.എഫ്.എ വൈ.പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഫിഫാ മുന്‍ മാച്ച് കോഓര്‍ഡിനേറ്റര്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍, ഡോ. അബ്ദുല്ല ഖലീലും സെമിനാറിന് നേതൃത്വം നല്‍കി.




Similar News