സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: കത്ത്‌വയിലെ ബസോഹ്ലി പ്രദേശത്തെ രഞ്ജിത് സാഗര്‍ അണക്കെട്ടിന് സമീപം തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെ പൈലറ്റിനെയും സഹപൈലറ്റിനെയും കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ തുടരുന്നു. നേവിയിലെ മുങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.
ചൊവ്വാഴ്ച പത്ത് മണിയോടെയാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നത്. പിന്നീട് പോലീസിന്റെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ധരെ സേവനത്തിനായി നിയോഗിച്ചതായി ജമ്മു ആസ്ഥാനമായുള്ള ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ചില ഭാഗങ്ങള്‍ ഒരു ഹെല്‍മെറ്റ്, രണ്ട് വലിയ ബാഗുകള്‍, ഒരു ചെരിപ്പ് എന്നിവ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.