ജമാഅത്ത് നേതാവിനെതിരേ വ്യാജ വാര്‍ത്ത: നിരുപാധികം മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസാമി

ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു പ്രതികരണം. ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയിലാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ചാനല്‍ ഉപയോഗിച്ചത്.

Update: 2019-03-04 10:41 GMT

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും അവമതിപ്പുളവാക്കുന്നതുമായ വ്യാജ റിപോര്‍ട്ടിങിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) നിശിത വിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെ നിരുപാധികം മാപ്പപേക്ഷിച്ച് അര്‍ണബ് ഗോസാമിയുടെ റിപബ്ലിക് ടിവി. റിപബ്ലിക് ടിവി ചാനല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാവ് മൗലാന ജലാലുദ്ധീന്‍ ഉമരിയെ തീവ്രവാദിയായി ചിത്രീകരിച്ച സംഭവത്തിലാണ് ചാനല്‍ ക്ഷമാപണം നടത്തിയത്.

ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു പ്രതികരണം. ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയിലാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ചാനല്‍ ഉപയോഗിച്ചത്.

വാര്‍ത്തയില്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഇതു തിരുത്തിയെന്നും വിശദീകരണത്തില്‍ ചാനല്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടിവി നടത്തിപ്പുകാരെന്ന് ഉമരി വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. തെറ്റുതിരുത്തുകയോ മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News