ഇന്‍ഡോറില്‍ ഹിങ്കോട്ട് ഉല്‍സവത്തിനിടയില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്

Update: 2022-10-27 08:06 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹിങ്കോട്ട് ഉല്‍സവത്തിനിടയില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേര്‍ക്ക് സാമാന്യം ഗുരുതരമായും 23 പേര്‍ക്ക് ചെറിയതോതിലും പരിക്കുപറ്റി. തീപന്തമുപയോഗിച്ച് നടത്തുന്ന പാരമ്പര്യ ഉല്‍സവാഘോഷത്തിനിടയിലാണ് അപകടമുണ്ടായത്.

നൂറ്റാണ്ടുകള്‍ പഴക്കമുളള ഹിങ്കോട്ട് ഉല്‍സവം ദീപാവലി കഴിഞ്ഞ് രണ്ടാം ദിസമാണ് സാധാരണ നടക്കാറുള്ളത്. ഇത്തവണ അത് മൂന്നാം ദിവസമായിരുന്നു.

ഇന്‍ഡോറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ഗൗദംപുര ഗ്രാമത്തിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 2 വര്‍ഷമായി കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഉല്‍സവം നടന്നിരുന്നില്ല.

ഹിങ്കോട്ട് ഉല്‍സവത്തിന്റെ സാഹചര്യത്തില്‍ ആംബുലന്‍സുകളും അഗ്നിശമന വാഹനങ്ങളും തയ്യാറാക്കിയിരുന്നു.

തുറ, ഗല്‍ഗി എന്നീ രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞാണ് ഉല്‍സവം നടന്നത്.

Tags:    

Similar News