ഇരുതലമൂരി കച്ചവടം; രണ്ടാമത്തെ പ്രതിയും പിടിയില്‍

Update: 2022-08-06 11:56 GMT

കാളികാവ്: അഞ്ചുകോടി വരെ വില പറഞ്ഞ് ഇരുതലമൂരി വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ പ്രതിയും പിടിയില്‍. മൂന്നര കിലോയോളം തൂക്കമുള്ള 'ഇരുതലമൂരി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കൊല്ലം സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രി കട നടത്തുന്നയാളുമായ അന്‍സാര്‍ റഹീം(37) ആണ് ശനിയാഴ്ച രാവിലെ വനപാലകരുടെ പിടിയിലായത്.

പാണ്ടിക്കാട് വേങ്ങൂര്‍ മുഹമ്മദ് ആഷികി(30) നെ മേലാറ്റൂര്‍ പോലിസ് വെള്ളിയാഴ്ച പിടികൂടിയിരുന്നു. ഇയാളെ കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. രണ്ടാം പ്രതിയെ വനപാലകര്‍ പാണ്ടിക്കാട് വേങ്ങൂരില്‍ വെച്ചും പിടികൂടുകയായിരുന്നു. മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പിനെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംസ്ഥാനത്തിനകത്തും നിന്നും പുറത്തുനിന്നും ആളുകള്‍ ഇവരെ സമീപിക്കുന്നതായും അഞ്ചുകോടി വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഫോറസ്റ്റ് റെയ്ഞ്ചര്‍ വിനു പി, എസ്എഫ്ഒമാരായ ലാല്‍വി നാഥ്, എം വല്‍സന്‍, എച്ച് നൗഷാദ്, ബീറ്റ് ഓഫിസര്‍മാരായ വി ജിബീഷ്, വി എ വിനോദ് തുടങ്ങിയ വനപാലകരാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News