പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; യുപി പോലിസ് വടകരയിലെത്തി

വടകര പുതുപ്പണം സ്വദേശി ഫിറോസിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് ഇവരെത്തിയത്.

Update: 2021-02-26 15:53 GMT
പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ്; യുപി പോലിസ് വടകരയിലെത്തി

വടകര: ഫെബ്രുവരി 11ന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ ഉത്തര്‍പ്രദേശ് പോലിസ് വടകരയിലെത്തി. വടകര പുതുപ്പണം സ്വദേശി ഫിറോസിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് ഇവരെത്തിയത്. ഫിറോസ് മുമ്പ് താമസിച്ച സ്ഥലത്തും വാടക വീട്ടിലും ഇപ്പോള്‍ പണി നടക്കുന്ന സ്ഥലത്തും പോലിസെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഫിറോസിന്റെ മേല്‍വിലാസവും മറ്റും അറിയാനാണ് യുപി പോലിസ് എത്തിയതെന്ന് റൂറല്‍ പോലിസ് അറിയിച്ചു.

Tags:    

Similar News