ഏക സിവില്‍കോഡ് നടപ്പാക്കുന്നതില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് അരവിന്ദ് കെജ് രിവാള്‍
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് വിഷയത്തില്‍ ബിജെപി ഒളിച്ചുകളിനടത്തുകയാണെന്നും അവര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും കുറ്റപ്പെടുത്തി എഎപി നേതാവ് അരവിന്ദ് കെജ് രിവാള്‍. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കെജ് രിവാള്‍.
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതേ വാഗ്ദാനം ബിജെപി നല്‍കിയിരുന്നെന്നും എന്നിട്ടും അവരത് നടപ്പാക്കിയില്ലെന്നും കെജ് രിവാള്‍ കുറ്റപ്പെടുത്തി.
ഭവ്‌നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഏകസിവില്‍കോഡ് നടപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയുടെ താല്‍പര്യം കെജ്‌രിവാള്‍ വെളിപ്പെടുത്തിയത്.
ഭരണഘടനയുടെ അനുച്ഛേദം 44 നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും എല്ലാ സമുദായങ്ങളുടെയും അഭിപ്രായത്തിനനുസരിച്ചായിരിക്കണം ഇത് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.