കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു തുല്യമെന്ന് കെജ്രിവാള്‍

Update: 2022-02-03 10:08 GMT

ന്യൂഡല്‍ഹി; കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് പരോക്ഷമായി ബിജെപിക്ക് വോട്ട് ചെയ്യുന്നതിനു തുല്യമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഗോവയില്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് ചെയ്യുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗോവില്‍ ബിജെപിയും എഎപിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നും ബിജെപിയെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലുള്ളവര്‍ക്ക് രണ്ട് പാര്‍ട്ടി മാത്രമേ മുന്നിലുള്ളൂ. ബിജെപി അല്ലെങ്കില്‍ എഎപി.  സത്യസന്ധമായ സര്‍ക്കാര്‍ വേണമെന്നുണ്ടെങ്കില്‍ എഎപിക്ക് വോട്ട് ചെയ്യണം. മറ്റൊരു സാധ്യത ബിജെപിയാണ്. ബിജെപിക്ക് വോട്ടു ചെയ്യുന്നതും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുന്നതും ഒരുപോലെയാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് ജയിച്ചാലും അവര്‍ പിന്നീട് ബിജെപിയിലേക്ക് പോകും- അദ്ദേഹം ആരോപിച്ചു.

2017 ഗോവ തിരഞ്ഞെടുപ്പിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ അഭിപ്രായപ്രകടനം.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ രണ്ട് എംഎല്‍എമാര്‍ മാത്രമേ ബാക്കിയുള്ളൂ.

എഎപിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ഉറച്ചുനിക്കുമെന്ന് ഉറപ്പുനല്‍കുന്ന രേഖയില്‍ ഒപ്പുവച്ചിരുന്നു. 

Tags:    

Similar News