വിദ്യാര്‍ത്ഥികളെ ദേശാഭിമാനം പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടിളുമായി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ദേശാഭിമാനം പഠിപ്പിക്കാന്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കുട്ടികളെ കടുത്ത ദേശാഭിമാനികളായി മാറ്റുന്നതിനുവേണ്ടി എല്ലാ ദിവസവും ഒരു മണിക്കൂര്‍ ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
''നമ്മുടെ സ്‌കൂളുകളില്‍ ഇപ്പോള്‍ ദേശാഭിമാനം പഠിപ്പിക്കുന്നില്ല. ഓരോ ദിവസവും ഒരു മണിക്കൂര്‍ ദേശാഭിമാനം പഠിപ്പിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. വിദ്യാര്‍ത്ഥികളെ കടുത്ത ദേശാഭിമാനികളും രാജ്യസ്‌നേഹികളുമാക്കി മാറ്റാനാണ് പദ്ധതി. ഭഗത് സിങ്ങിനെയും ബി ആര്‍ അംബേദ്ക്കറെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കും''- കെജ്രിവാള്‍ പറഞ്ഞു.
അഴുക്കുചാല്‍ പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി കെജ്രിവാള്‍.