മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഇന്ന് വൈകീട്ട് ജയില്‍ മോചിതനായേക്കും. മോചിപ്പിക്കാനുള്ള ഉത്തരവ് വൈകീട്ട് 5.30ഓടെ ജയിലില്‍ എത്തുമെന്നാണ് കരുതുന്നത്. എത്തുന്നത് അതിനു ശേഷമാണെങ്കില്‍ ഇന്ന് രാത്രിയും ജയിലില്‍ കഴിയേണ്ടിവരും. ജയില്‍ വിടുന്നതിനു മുമ്പ് ചില സാങ്കേതികപ്രശ്‌നങ്ങള്‍ തീര്‍ക്കേണ്ടതിന്റെ താമസവുമുണ്ട്.
ആര്‍തര്‍ റോഡ് ജയിലില്‍ മൂന്ന് തവണയാണ് ജാമ്യ ഉത്തരവുകള്‍ക്കുവേണ്ടി ജയിലിനു പുറത്തു സൂക്ഷിച്ചിട്ടുള്ള 'ബെയില്‍ ബോക്‌സ്' തുറക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും. ഏറ്റവും അവസാനം 5.30ഓടെ തുറക്കും. അതുവരെ ലഭിച്ച ഉത്തരവുകളാണ് അന്നു നടപ്പാക്കുക. അഞ്ചരയ്ക്കു ശേഷമാണെങ്കില്‍ ഇന്ന് രാത്രിയും ജയിലില്‍ കഴിയേണ്ടിവരും.
26 ദിവസത്തിനുശേഷമാണ് ഇന്നലെ ആര്യന്‍ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം നല്‍കാന്‍ കോടതി സമ്മതിച്ചെങ്കിലും വിധി പുറപ്പെടുവിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് കോടതി ഔപചാരികമായി വിധി പുറപ്പെടുവിച്ചത്.
ആഢംബരക്കപ്പലില്‍ മുബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രക്കിടയിലാണ് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നര്‍കോട്ടിക്‌സ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നായിരുന്നു ആരോപണം.