ആഢംബര കപ്പലിലെ ലഹരിക്കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാറ്റി
മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് അപേക്ഷ വീണ്ടും പരിഗണിക്കും.
ആര്യന്‍ ഖാനെ ജയിലിലിനു പകരം പുനരധിവാസം നല്‍കണമെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ മുകുള്‍ റോത്തഗി കോടതിയില്‍ വാദിച്ചു.
ഒക്ടോബര്‍ 3നാണ് ആര്യന്‍ ഖാനെയും മറ്റ് ഏഴ് സുഹൃത്തുക്കളെയും യാത്രാകപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഒക്ടോബര്‍ 8 മുതല്‍ മുബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഖാന്‍ കഴിയുന്നത്.
നര്‍കോട്ടിക്‌സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി കഴിഞ്ഞ ആഴ്ച ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിന്റെ ഷൂസിനുള്ളില്‍ ചരസ് ഉള്ള വിവരം ആര്യന്‍ ഖാന് അറിയാമായിരുന്നുവെന്ന ഏജന്‍സിയുടെ വാദം അംഗീകരിച്ചാണ് ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്.
ആര്യന്‍ ഖാന്റെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മനിഷ് രാജ്ഗാരിയക്ക് കോടതി ജാമ്യം അനുവദിച്ചു.
ഒക്ടോബര്‍ 3ാം തിയ്യതിക്കുശേഷം ഇത് മൂന്നാം തവണയാണ് ജാമ്യത്തിനുവേണ്ടി ആര്യന്‍ ഖാന്‍ കോടതിയെ സമീപിക്കുന്നത്. മുകുള്‍ റോത്തഗി അടക്കം വന്‍ നിയമവിദഗ്ധരാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരാവുന്നത്. ആര്യന്‍ ഖാന്റെ മാനേജര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം നര്‍കോട്ടിക്‌സ് ബ്യൂറോ ആരോപിച്ചിരുന്നു.