സെക്രട്ടറിയേറ്റ് വളഞ്ഞ് ആശ വര്‍ക്കര്‍മാര്‍; പ്രവേശനകവാടങ്ങള്‍ പൂട്ടി പോലിസ്

Update: 2025-03-17 05:03 GMT

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ വന്‍ പോലിസ് സന്നാഹമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പരിസരം പോലിസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ്. സമരം തുടങ്ങിയിട്ട് 36 ദിവസമായെന്നും ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നില്ലെന്നും ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. ഇന്ന് വിവിധ ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായി പാലിയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാന്‍ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നാണ് ആരോപണം. അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടു.

Similar News