മജുലി: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണാവാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മജുലി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്.
2021 മെയ് 31ാം തിയ്യതി വരെയാണ് അസം നിയമസഭയ്ക്ക് കാലാവധിയുള്ളത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന 126 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും.
അസമില്‍ ആകെ 2,32,44,454 വോട്ടര്‍മാരാണ് ഉള്ളത്. 126 സീറ്റില്‍ 8 എണ്ണം പട്ടികജാതിക്കും 16 എണ്ണം പട്ടികവര്‍ഗത്തിനും സംവരണംചെയ്തിരിക്കുകയാണ്.
ഇത്തവണ അസമില്‍ ആകെ 33,530 പോളിങ് ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തവണ അത് 24,890 ആയിരുന്നു.
അസമില്‍ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക.
2016ലാണ് ബിജെപി കോണ്‍ഗ്രസ്സിന്റെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിന് അറുതി വരുത്തി ആദ്യമായി അസമില്‍ അധികാരത്തിലെത്തുന്നത്. ബിജെപിയും അസം ഗണപരിഷത്തും ബോഡോ ലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 86 സീറ്റ് നേടി. അതില്‍ ബിജെപി മാത്രം 60 സീറ്റില്‍ വിജയിച്ചു. എജിപി 14ഉം ബിപിഎഫ് 12ഉം സീറ്റില്‍ വിജയിച്ചു. തുരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സിന് 26 സീറ്റേ ലഭിച്ചുള്ളൂ.