അസം പ്രളയം: 24 മണിക്കൂറിനുള്ളില്‍ 3 കുട്ടികള്‍ ഉള്‍പ്പടെ 9 മരണം; പ്രളയബാധിതരുടെ എണ്ണം 42 ലക്ഷമായി
ഗുവാഹത്തി: അസമിലെ മഴ വീണ്ടും കനത്തതോടെ പ്രളയബാധിതരുടെ എണ്ണം 42 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 9 പേര്‍ക്ക് ജീവഹാനി നേരിട്ടു. അതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. അതില്‍ ആറ് പേര്‍ വെളളത്തില്‍ മുങ്ങിയും മൂന്ന് പേര്‍ ഉരുള്‍പ്പൊട്ടലിലുമാണ് മരിച്ചത്. ഉരുള്‍പ്പൊട്ടല്‍ കാച്ചര്‍ ജില്ലയില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തത്.
ഇതുവരെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. എട്ട് പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
ഞായഴാഴ്ചവൈകീട്ട് എടുത്ത കണക്കുപ്രകാരമാണ് 42 ലക്ഷം പേര്‍ പ്രളയബാധിതരായത്.
മരണങ്ങളില്‍ മൂന്നെണ്ണം കാച്ചര്‍ ജില്ലയിലും രണ്ടെണ്ണം ബാര്‍പേട്ടയിലും ഒരോന്നുവീതം ബജലി, കാമരൂപ്, കരിംഗഞ്ജ്, ഉടല്‍ഗുരി ജില്ലയില്‍നിന്നുമാണ് റിപോര്‍ട്ട് ചെയ്തത്.