അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹവിവരങ്ങള്‍ ചൈന ഇന്ത്യയ്ക്ക് കൈമാറി
ഐഎസ്ആര്‍ഒ നടത്തിയ ഇന്റര്‍നാഷനല്‍ ഡിസാസ്റ്റര്‍ റിലീഫ് സപ്പോര്‍ട്ട് പ്രകാരമുള്ള അഭ്യര്‍ഥന പ്രകാരമാണ് പ്രളയബാധിത മേഖലകളുടെ ഉപഗ്രഹവിവരങ്ങള്‍ ഇന്ത്യയ്ക്കു കൈമാറിയതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ട്വിറ്റിറിലൂടെ വ്യക്തമാക്കി
ന്യൂഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങളും ചിത്രങ്ങളും ചൈന ഇന്ത്യയ്ക്കു കൈമാറി. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ 18ന് ചൈന ഇന്ത്യയ്ക്കു കൈമാറിയത്. ഐഎസ്ആര്‍ഒ നടത്തിയ ഇന്റര്‍നാഷനല്‍ ഡിസാസ്റ്റര്‍ റിലീഫ് സപ്പോര്‍ട്ട് പ്രകാരമുള്ള അഭ്യര്‍ഥന പ്രകാരമാണ് പ്രളയബാധിത മേഖലകളുടെ ഉപഗ്രഹവിവരങ്ങള്‍ ഇന്ത്യയ്ക്കു കൈമാറിയതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ട്വിറ്റിറിലൂടെ വ്യക്തമാക്കി. സ്വാഭാവികമോ മനുഷ്യനിര്‍മിതമോ കാരണമായി പരിസ്ഥിതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന കൂട്ടായ്മ നിലവിലുണ്ട്. ഇന്ത്യ ഈ കൂട്ടായ്മയിലെ അംഗമാണ്. ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ചൈന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ കൂടാതെ ഫ്രാന്‍സ്, റഷ്യ ഉള്‍പ്പെടെ മറ്റ് ഏഴു രാജ്യങ്ങളും അസം വെള്ളപ്പൊക്കത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാന്‍ തയ്യാറായിട്ടുണ്ട്.