അസമില്‍ കൂട്ടബലാല്‍സംഗക്കേസ് പ്രതി കുളത്തില്‍ മരിച്ച നിലയില്‍; തെളിവെടുപ്പിനിടെ ആത്മഹത്യ ചെയ്തതെന്ന് പോലിസ്
ഗുവാഹത്തി: അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കുളത്തില്‍ മരിച്ച നിലയില്‍. തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് ആത്മഹത്യ ചെയ്തതാണെന്ന് പോലിസ്. കേസിലെ മുഖ്യപ്രതിയെന്ന് പോലിസ് ആരോപിക്കുന്ന തഫസുല്‍ ഇസ് ലാമിന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലിസ് വ്യക്തമാക്കി. പുലര്‍ച്ചെ 3.30ഓടെ പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യത്തെ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പോലിസ് പറയുന്നു. പ്രതിയുടെ കൈയില്‍ വിലങ്ങ് വച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട തരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലിസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ തടവില്‍ വെക്കുകയും ചെയ്തിരുന്നു. മൂന്നാമനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ചയാണ് അസമിലെ നാഗോണില്‍ 14 വയസ്സുകാരിയെ മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ രാത്രി എട്ടോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായത്.