നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍

Update: 2021-03-04 03:47 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ബിജെപി കേന്ദ്ര സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് ഇന്നത്തെ യോഗത്തില്‍ അന്തിമതീരുമാനമായേക്കുമെന്നാണ് കരുതുന്നത്. ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം തുടങ്ങിയ നാല് സംസ്ഥാനങ്ങളിലേക്കും പോണ്ടിച്ചേരിയിലേക്കുമുള്ള സാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്ന് യോഗത്തിന്റെ പരിഗണനയില്‍വരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി മേധാവി ജഗത് പ്രകാശ് നദ്ദ മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ബിജെപിയുടെ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് യോഗം.

ബിജെപി കേന്ദ്ര നിരീക്ഷകന്‍ ദിലീപ് ഘോഷ്, പശ്ചിമ ബംഗാള്‍ ഘടകം മേധാവി കൈലാഷ് വിജയ്‌വര്‍ഗിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നു.

യോഗത്തിനു മുന്നോടിയായി നദ്ദ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും കാബിനറ്റ് മന്ത്രി ഹിമന്ദ ബിശ്വസ് ശര്‍മയുമായി അമിത് ഷായുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

മാര്‍ച്ച് 27, ഏപ്രില്‍ 29, ദിവസങ്ങളിലാണ് നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒപ്പം പോണ്ടിച്ചേരി തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഫലപ്രഖ്യാപനം മെയ് 2നാണ്.

Tags:    

Similar News