73ാം വയസ്സില്‍ വര്‍ഗ്ഗീസ് ചേട്ടന്‍ മിന്നുകെട്ടി 68കാരി അശ്വതിയെ

മൂന്ന് മക്കളും ചേര്‍ന്നാണ് അപ്പന്റെ കല്യാണം തീരുമാനിച്ചത്.

Update: 2021-07-07 04:58 GMT

കൊച്ചി: എഴുപത്തിമൂന്നാം വയസ്സില്‍ വര്‍ഗീസു ചേട്ടന്‍ 68 കാരി അശ്വതിക്ക് മിന്നുകെട്ടി ജീവിത സഖിയാക്കി. ഇനിയുള്ള കാലം ഒന്നിച്ച് ജീവിക്കാന്‍ ഇരുവരെയും മക്കളും കൊച്ചു മക്കളും ഒന്നിച്ച് അനുഗ്രഹിച്ച് പുതിയ ജീവിതത്തിലേക്ക് ആനയിച്ചു. കണ്ടനാട് വി കെ. വര്‍ഗീസും അശ്വതിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്.


വീകേവീസ് കേറ്ററേഴ്‌സ് ഉടമ വര്‍ഗ്ഗീസിന്റെ ആദ്യ ഭാര്യ സുശീല മൂന്ന് വര്‍ഷം മുമ്പാണ് മരിച്ചത്. മൂന്ന് മക്കളും കുടുംബവും കേരളത്തിന് പുറത്താണ്. കല്‍പന ബ്യൂട്ടി പാര്‍ലര്‍ ഉടമ അശ്വതിയുടെ ഭര്‍ത്താവ് രണ്ടര വര്‍ഷം മുമ്പ് മരിച്ചു. ലണ്ടനില്‍ ഡോക്ടറായിരുന്നു. ഒരു മകളും കൊച്ചുമകളുമാണ് അശ്വതിക്കുള്ളത്.


അശ്വതിയുടെ ഭര്‍ത്താവിനെ വര്‍ഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു. നേരത്തേ പരിചയക്കാരായ അശ്വതിയുടേയും വര്‍ഗീസിന്റെ പൊതുസുഹൃത്താണ് ആദ്യം വിവാഹക്കാര്യം പറയുന്നത്. വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ സൂചിപ്പിച്ചപ്പോള്‍ ആദ്യം വര്‍ഗീസ് നിരുത്സാഹപ്പെടുത്തി. ഇതോടെ വര്‍ഗീസിന്റെ മൂത്ത മകന് മുന്നില്‍ സുഹൃത്ത് ഇക്കാര്യം അവതരിപ്പിച്ചു. മൂത്തയാള്‍ അനുജന്മാരോട് പറഞ്ഞു. അങ്ങനെ മൂന്ന് മക്കളും ചേര്‍ന്നാണ് അപ്പന്റെ കല്യാണം തീരുമാനിച്ചത്. അശ്വതിയുടെ കുടുംബവും കല്യാണത്തിന് സമ്മതം മൂളിയതോടെ തീരുമാനമായി. കോവിഡ് കാലമായതിനാല്‍ ഇരുപത് പേര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ശേഷം വധൂവരന്മാര്‍ പനമ്പുകാട് കായല്‍ത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി.




Tags:    

Similar News