കെ സുധാകാരന്റെ ഭാര്യാസഹോദരിയുടെ വീടിനു നേരെ ആക്രമണം; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിഷേധം രൂക്ഷമാവുന്നതിനിടയില്‍ സംസ്ഥാനത്ത് വ്യാപകമായ ആക്രമണം അഴിച്ചുവിച്ച് സിപിഎം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനത്തില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് ആക്രമങ്ങണള്‍ക്ക് ശക്തികൂട്ടിയത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ സ്മിതടീച്ചറുടെ വീടിനു നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിനുനേരെയായിരുന്നു അക്രമം. സിപിഎം പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഇവിടെ സുധാകരന്റെ ഭാര്യയുടെ സഹോദരി റീത്ത, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ആക്രമിക്കുന്നതിനു മുമ്പ് വീടിനു നേരെ കല്ലെറിയുകയും ചെയ്തു.
തലശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെയും ആക്രമണം നടന്നു. ഓഫിസ് ഫര്‍ണിച്ചറുകളും ജനല്‍പ്പാളികളും തകര്‍ത്തിട്ടുണ്ട്.