രാഹുല്‍ഗാന്ധിയുടെ ഓഫിസിനു നേരെയുളള ആക്രമണം: കോണ്‍ഗ്രസ്സുകാര്‍ മലപ്പുറത്ത് വഴിതടഞ്ഞു

Update: 2022-06-24 15:39 GMT

മലപ്പുറം: രാഹുല്‍ഗാന്ധിയുടെ ഓഫിസ് എസ്എഫ്‌ഐക്കാര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു.

ഉപരോധസമരം ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പാച്ചേരി അധ്യക്ഷത വഹിച്ചു. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നൗഫല്‍ ബാബു, എം കെ മുഹ്‌സിന്‍, ജില്ലാ സെക്രട്ടറിമാരായ ജാഫര്‍ കാവനൂര്‍, അജിത് പുളിക്കല്‍, കെ പി ശറഫുദ്ദീന്‍, റാഷിദ് പൂക്കോട്ടൂര്‍, മഹേഷ് കൂട്ടിലങ്ങാടി, ജി ജി മോഹന്‍, ഇ കെ അന്‍ഷിദ്, അനീഷ് അങ്ങാടിപ്പുറം, മുജീബ് ആനക്കയം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News