കശ്മീരില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ചു കൊന്നു

BJP councilor shot dead in Kashmir

Update: 2021-06-02 18:39 GMT
കശ്മീരില്‍ ബിജെപി കൗണ്‍സിലറെ വെടിവച്ചു കൊന്നു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബിജെപി കൗണ്‍സിലറെ അജ്ഞാതരായ സായുധര്‍ വെടിവച്ചു കൊന്നു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രാകേഷ് പണ്ഡിതയെ ആണ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച വൈകുന്നേരമാണ് മൂന്ന് പേരടങ്ങിയ സംഘം സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുകയായിരുന്ന ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Tags:    

Similar News