പയ്യോളി: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. മണിയൂര്‍ രയരോത്ത് കണ്ടി ഉല്ലാസ് നഗര്‍ റാഷിദ് ( 31) ആണ് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് .കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ഭര്‍തൃവീട്ടില്‍ വച്ചാണ് സംഭവം. രാത്രി വീട്ടില്‍ എത്തിയ ഇയാള്‍ കുട്ടികളേയും ഭാര്യയേയും റൂമിലേക്ക് വിളിച്ചു. പന്തികേട് തോന്നിയ ഇവര്‍ പുറത്തേക്ക് വരുമ്പോള്‍ അരയില്‍ കരുതി വെച്ച പെട്രോള്‍ തലയിലൂടെ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ എടുത്ത് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൈതട്ടിമാറ്റി വീടിന് ഓടി പുറകില്‍ ഒളിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു.
ബഹളം കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിയെത്തി. ഭാര്യ മാതാവിന് സ്വത്ത് വകയില്‍ ലഭിച്ച പണം സ്ത്രീധന തുകയില്‍ ആവശ്യപ്പെട്ടായിരുന്നു ആക്രമണം. എഴ് വര്‍ഷത്തോളം സ്വന്തം വീട്ടില്‍ പോകാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ലെന്നും റാഷിദിന്റെ ഭാര്യ പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ 341,406, 498ബി, 308, എന്നീ വകുപ്പുകള്‍ പ്രകാരം പയ്യോളി പോലിസ് കേസെടുത്തു.