ലൈംഗിക പീഡനക്കേസില്‍ സംഘപരിവാര്‍ നേതാവിനെ രക്ഷിക്കാന്‍ ശ്രമം: കുറ്റപത്രം കത്തിച്ച് ഫ്രറ്റേര്‍ണിറ്റി
മാള: പാലത്തായി പീഡന കേസില്‍ ദുര്‍ബ്ബലമായ കുറ്റപത്രം സമര്‍പ്പിച്ച് സംഘപരിവാര്‍ നേതാവായ പത്മനാഭനെ രക്ഷിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ കുറ്റപത്രം കത്തിച്ച് ഫ്രറ്റേര്‍ണിറ്റി കൊടുങ്ങല്ലൂര്‍ മണ്ഡലം മാള ടൗണില്‍ കുറ്റപത്രം കത്തിച്ച് പ്രതിഷേധിച്ചു. പോക്‌സോ പോലും ഉള്‍പ്പെടുത്താതെ ജുവനൈല്‍ ആക്ട് മാത്രം ഉള്‍പ്പെടുത്തി പ്രതിയെ രക്ഷിക്കാനുള്ള ഹീനമായ ശ്രമങ്ങള്‍ സ്വര്‍ണക്കടത്ത് കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന സംഘപരിവാര്‍ പ്രീണനമാണെന്ന് ഫ്രറ്റേര്‍ണിറ്റി മണ്ഡലം പ്രസിഡന്റ് ഫര്‍ഹാന്‍ പുത്തന്‍ചിറ ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം വി എസ് ജമാല്‍, ഫ്രറ്റേര്‍ണിറ്റി മണ്ഡലം സെക്രട്ടറി മുഹമ്മദ് നിഷാന്‍, വൈസ് പ്രസിഡന്റ് നാദിയ നാസര്‍, ഇഹ്‌സാന്‍, ഹാരിദ് തുടങ്ങിയവര്‍ സംസാരിച്ചു