പുഴയോരത്തെ മരം മുറിച്ച് കടത്താനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

ചാലിയാര്‍ പുഴയിലെ വെസ്റ്റ് പത്തനാപുരം കടവിലെ മഹാഗണി മരമാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്.

Update: 2020-07-26 14:56 GMT

അരീക്കോട്: അരലക്ഷം രൂപ വിലമതിക്കുന്ന പുഴയോരത്തെ മരം മുറിച്ച് കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ചാലിയാര്‍ പുഴയിലെ വെസ്റ്റ് പത്തനാപുരം കടവിലെ മഹാഗണി മരമാണ് മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ഉരുപ്പടി രൂപത്തില്‍ തടിക്കളാക്കിയ മരം നാട്ടുകാര്‍ കൂട്ടമായി എത്തി തടയുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വെള്ളപൊക്കത്തില്‍ മരം അല്‍പ്പം ചാഞ്ഞിരുന്നു. ഇതിന്റെ മറവില്‍ ഏതാനും പേരാണ് മരം മുറിച്ച് കടത്താന്‍ ശ്രമിച്ചത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ പുഴയോര സംരക്ഷണ സമിതിയാണ് ഇത്തരം മരങ്ങളുടെ ഉത്തരവാദിത്വ ചുമതല. പൊതു സ്ഥങ്ങളിലെ മരം മുറിച്ച് മാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതി വേണമെന്ന നിയമം നില നില്‍ക്കേയാണ് അന്യായമായി മരം മുറിച്ചെടുത്തത്. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്കും വനം വകുപ്പിനും പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.


Tags:    

Similar News