ആവിക്കല്‍ മാലിന്യപ്ലാന്റ്: സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
സമരത്തെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രം
തിരുവനന്തപുരം: കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തിനു പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തുന്നവര്‍ ഏതാണ് ജനാധിപത്യസമരങ്ങളെന്ന് വിശദമാക്കണം. ഇന്ന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. നികുതി ഭാരം, വിലക്കയറ്റം, വൈദ്യുതി നിരക്ക് വര്‍ധന തുടങ്ങിയ സാധാരണക്കാര്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ ഇടത്-വലത് മുന്നണികള്‍ ഗൗരമായി കാണുന്നില്ല. വികസനത്തിന്റെ പേരില്‍ ഓരവല്‍ക്കരിക്കപ്പെടുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന സമരങ്ങളില്‍ എസ്ഡിപിഐ എന്നും മുന്നില്‍ തന്നെയുണ്ടാവും. അതിനെ തീവ്രവാദ ചാപ്പകുത്തി പിന്നോട്ടടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത്് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.