അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Update: 2021-09-16 11:02 GMT

കണ്ണൂര്‍: സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള മീനാക്ഷി ടീച്ചറുടെ വിവാഹം.

34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന മീനാക്ഷി ടീച്ചര്‍ പ്രധാന അധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

മക്കള്‍: ശോഭ, സുധ (റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍), മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്), ജ്യോതി, സാനു (ദേശാഭിമാനി, കണ്ണൂര്‍) മരുമക്കള്‍: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്‌കൂള്‍) , ആലീസ്, എം രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂള്‍), പരേതനായ കെ ഇ ഗംഗാധരന്‍ (മനുഷ്യാവകാശകമ്മീഷന്‍ അംഗം).

Tags:    

Similar News