പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന അസീസ് ഹാജിക്ക് യാത്ര അയപ്പ് നല്‍കി

Update: 2021-10-02 07:35 GMT

മനാമ: 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈന്‍ സാമൂഹിക പ്രവര്‍ത്തന മേഖലയിലെ സാനിധ്യമായിരുന്ന അസീസ് ഹാജി വല്യാപ്പള്ളിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ കേരള ഘടകം യാത്ര അയപ്പ് നല്‍കി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് വേണ്ടി കേരള ഘടകം പ്രസിഡന്റ് അലി അക്ബര്‍ ഉപഹാരം കൈ മാറി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, സക്കീര്‍ മലപ്പുറം, സിദ്ദീഖ് മഞ്ചേശ്വരം എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു

Similar News