ഫാഷിസത്തെ നേരിടാന്‍ ജനം ഐക്യപ്പെടണം: പി അബ്ദുല്‍ ഹമീദ്

Update: 2022-12-06 15:25 GMT

കുറ്റ്യാടി: ബാബരി മസ്ജിദ് ധ്വംസനം ചവിട്ടുപടിയാക്കി രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലാക്കിയ സംഘപരിവാര ഫാഷിസത്തിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടണമെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരവും ഭിന്നിപ്പും നിലനിര്‍ത്തി അധികാരത്തില്‍ തുടരാനുള്ള കുല്‍സിത ശ്രമമാണ് ബിജെപി നടത്തുന്നത്. ഫാഷിസ്റ്റ് വിരുദ്ധ സായാഹ്‌ന ധര്‍ണ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യതാല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കി ഫാഷിസത്തിനെതിരേ ഐക്യപ്പെടാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഖാലിദ് മൂസ നദ്‌വി, മണ്ഡലം പ്രസിഡന്റുമാരായ ഷംസീര്‍ ചോമ്പാല (വടകര), സി കെ റഹിം മാസ്റ്റര്‍ (നാദാപുരം), ഹമീദ് എടവരാട് (പേരാമ്പ്ര), ജലീല്‍ പയ്യോളി (കൊയിലാണ്ടി), നവാസ് (ബാലുശ്ശേരി) എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുറ്റിയാടി മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി പങ്കെടുത്തു.

Tags:    

Similar News