ബാബരി ദിനം: എസ് ഡി പി ഐ പറവൂരില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ എസ്ഡിപിഐ ജില്ലാ ഖജാന്‍ജി നാസര്‍ ഇളമന പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (SDTU) ജില്ലാ പ്രസിഡന്റ്് റഷീദ് എടയപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു
പറവൂര്‍: 'ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (SDPI) പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ഡിസംബര്‍ 6 ന് വൈകുന്നേരം 4 :30ന് പറവൂര്‍ മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
എസ്ഡിപിഐ ജില്ലാ ഖജാന്‍ജി നാസര്‍ ഇളമന പരിപാടി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (SDTU) ജില്ലാ പ്രസിഡന്റ്് റഷീദ് എടയപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഹിന്ദുത്വ ഭീകരര്‍ അന്യായമായി തകര്‍ത്ത ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കലാണ് നീതിയെന്നും അത് പുലരും വരെ എസ്ഡിപിഐ യുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പോരാട്ടം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.
പറവൂര്‍ മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മല്‍, ട്രേഡ് യൂനിയന്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍, സുധീര്‍ അത്താണി സംസാരിച്ചു.