കായംകുളം: ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട വിധി അനീതിയും അന്യായവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ (കെ .എം.വൈ.എഫ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായംകുളത്ത് ഗാന്ധി പ്രതിമക്ക് മുമ്പില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എസ് കെ നസീര്‍, കബീര്‍ മുസ്‌ലിയാര്‍, സജീര്‍ കുന്നുകണ്ടം നേതൃത്വം നല്‍കി.