ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ എംപിമാര്‍

Update: 2021-04-30 02:20 GMT

മനാമ: കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന്റെ സമ്മര്‍ദം. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും തല്‍ക്കാലം നിര്‍ത്തിവെക്കണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു.എ.ഇയടക്കം വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ വിലക്കിയപ്പോഴും ബഹ്‌റൈന്‍ അത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരുന്നില്ല.


ഇന്ത്യയിലുള്ള ബഹ്‌റൈന്‍ പൗരന്മാരെ മാത്രം വരാന്‍ അനുവദിച്ചാല്‍ മതിയെന്നും ട്രാന്‍സിറ്റ് യാത്രക്കാരയടക്കം വിലക്കണമെന്നുമാണ് ബഹ്‌റൈന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടത്.




Tags:    

Similar News