ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ മരണം: പ്രവാസികള്‍ക്ക് തീരാനഷ്ടമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-11-11 10:46 GMT

മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗം ബഹ്റൈന്‍ എന്ന രാജ്യത്തിനും പ്രവാസികള്‍ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീര്‍ഘവീക്ഷണവും ഉള്ള ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടതില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ കേരള ഘടകം അതീവ ദുഃഖം രേഖപെടുത്തുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും അനുശോചന സന്ദേശത്തില്‍ അറിയിച്ചു



Similar News