തിരൂരങ്ങാടി : വഖ്ഫ് ഭേദഗതി ബില്ല് ഭരണഘടനാ ലംഘനമാണന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ്. തിരൂരങ്ങാടി മണ്ഡലം എസ്ഡിപിഐ വഖ്ഫ് - മദ്റസ സംരക്ഷണ സമിതി സംഘടിപ്പിച്ച സംരക്ഷണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് സംവിധാനത്തെ തകർക്കാൻ ലക്ഷ്യം ഇട്ടാണ് വഖഫ് ഭേദഗതി ബില്ല് നടപ്പിലാക്കാൻ സംഘ്പരിവാർ സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ അസ്ഥിരപെടുത്താനുള്ള നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കൊണ്ട് ഒന്നിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എതിർശബ്ദങ്ങളെ നിരോധനത്തിലൂടെ ഇല്ലാതാക്കിയാൽ ഫാഷിസത്തിൻ്റെ തേരോട്ടം തുടരുമെന്ന് കരുതിയത് വിഡ്ഡിത്തമായിരുന്നെന്ന് കാലം തെളിയിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇഖ്റാമുൽ ഹഖ് പറഞ്ഞു. പത്ത് വർഷത്തിനിടെ നടത്തിയതിനേക്കാൾ മൂന്നാം മോധി ഭരണം വന്നതിന് ശേഷമുള്ള ഒരു വർഷത്തിനിടെ ബീഫിൻ്റെ പേരിൽ തല്ലി കൊന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ദൈവപ്രീതി കാംക്ഷിച്ച് കൊണ്ട് സമർപ്പിച്ച സ്വത്ത് സംരക്ഷിക്കുക എന്നത് വിശ്വാസിയുടെ കടമയാണെന്ന് പ്രമുഖ യുവ പണ്ഡിതൻ ഹാരിസ് വഹബി പറഞ്ഞു.
വഖ്ഫ് ബേദഗതി ബില്ലിലെ അപകടങ്ങൾ എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൽ ബീരാൻകുട്ടിയും നിയമവിരുദ്ധമായ ബില്ലിനെ കുറിച്ച് ജനറൽ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടിയും സംസാരിച്ചു.
പുതു പറമ്പ് മഹല്ല് സെക്രട്ടറി ഇ.കെ കുഞ്ഞാവ, എ.എ.പി മണ്ഡലം ഭാരവാഹി കുഞ്ഞീതുപാലപ്പുറ, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റ് അക്കര സൈതലവി ഹാജി, തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, വഖ്ഫ് സംരക്ഷണ സമിതി ചെയർമാൻ ഫൈസൽ അഷ്റഫി, എടരിക്കോട് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻ്റ് മുസ്ഥഫ തറമ്മൽ എന്നിവർ സംസാരിച്ചു.