" അഫ്സ്പ പിൻവലിക്കണം, കുക്കികളെ നേരിടണം" കേന്ദ്രത്തിന് കത്തെഴുതി മണിപ്പൂർ മുഖ്യമന്ത്രി

Update: 2024-11-19 02:15 GMT

ഇംഫാൽ : സംഘർഷം കനക്കുന്ന മണിപ്പൂരിലേക്ക് 70 കമ്പനി അർധസൈനികരെ അയച്ച കേന്ദ്ര സർക്കാരിന് കത്തെഴുതി മണിപ്പൂർ മുഖ്യമന്ത്രി. സംസ്ഥാനത്തെ ആറു ജില്ലകളിൽ നിന്ന് പ്രത്യേക സൈനികാധികാര നിയമം പിൻവലിക്കണമെന്ന് കത്ത് പറയുന്നു. കൂടാതെ കുക്കി സായുധ സംഘടനകളെ അടിച്ചമർത്താനായിരിക്കണം സൈന്യം പ്രവർത്തിക്കേണ്ടതെന്നും കത്ത് പറയുന്നു. ഈ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ ജനങ്ങളുമായി കൂടിയാലോചിച്ച് ഭാവി നടപടികൾ തീരുമാനിക്കും.

Similar News