ഹമാസ്‌ പോരാളികള്‍ക്ക് ബലൂണും ആയുധം: കനത്ത നാശം നേരിട്ട് ഇസ്രായേല്‍

ആകാശത്ത് ബലൂണുകള്‍ കാണപ്പെട്ടാല്‍ ഉടന്‍ അപായ സൈറന്‍ മുഴങ്ങുന്ന രാജ്യമായി ഇസ്രായേല്‍ മാറിക്കഴിഞ്ഞു.

Update: 2020-08-27 01:23 GMT

ഗസ: ഹമാസിന്റെ ബലൂണ്‍ ആക്രമണങ്ങളില്‍ കനത്ത നാശം നേരിട്ട് ഇസ്രായേല്‍. രാജ്യത്തെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് സ്‌ഫോടക വസ്തുക്കള്‍ ബന്ധിപ്പിച്ച് ഹീലിയും ബലൂണ്‍ ആക്രമണങ്ങളിലൂടെ അഗ്നിക്കിരയായത്. ഇസ്രായേലിലെങ്ങും ഭീതിവിതക്കാന്‍ ഹമാസ് പോരാളികളുടെ ബലൂണുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചില ഇസ്രായേല്‍ സൈനികര്‍ എഫ് ബി പോസ്റ്റിലൂടെ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ തന്നെ വ്യക്താക്കുന്നു. കൃഷിയിടങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും മുകളിലേക്ക് പറന്നിറങ്ങി പൊട്ടിത്തെറിക്കുന്ന ബലൂണ്‍ ബോംബുകള്‍ ശക്തമായ പ്രഹര ശേഷിയുള്ളതല്ലെങ്കിലും ഇസ്രായേലിലുടനീളം ഭീതിപരത്താന്‍ ഇതിന് സാധിച്ചിട്ടുണ്ട്.




 ആകാശത്ത് ബലൂണുകള്‍ കാണപ്പെട്ടാല്‍ ഉടന്‍ അപായ സൈറന്‍ മുഴങ്ങുന്ന രാജ്യമായി ഇസ്രായേല്‍ മാറിക്കഴിഞ്ഞു. ഒരു ശബ്ദവുമില്ലാതെ എവിടേക്കു വേണമെങ്കിലും പറന്നിറങ്ങുന്ന ബലൂണുകള്‍ ജീവിതം തന്നെ ഭീതിയിലാക്കിയെന്ന് ഹനാന്‍യ നഫ്തലി എന്ന ഇസ്രായേല്‍ യുവാവ് എഫ്ബിയില്‍ പങ്കുവെച്ച ' ദ ബോര്‍ഡര്‍ വിത് ഗസ ' എന്ന വീഡിയോയില്‍ കാണിക്കുന്നു.അപായ സൈറന്‍ മുഴങ്ങുമ്പോഴേക്കും ബലൂണുകളെ പേടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിയെത്തുന്ന ഇസ്രായേലികളുടെ ദൃശ്യവും വീഡിയോയിലുണ്ട്.

ഹീലിയം നിറച്ച് ബലൂണുകളാണ് ഹമാസ് ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ചെറിയ ബോംബുകള്‍ ബന്ധിപ്പിച്ച ബലൂണുകള്‍ കാറ്റിന്റെ ദിശക്കനുസരിച്ച് ഇസ്രായേലിലേക്ക് പറത്തിവിടുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് ബലൂണ്‍ ബോംബുകളാണ് ഇത്തരത്തില്‍ ഇസ്രായേലിലേക്ക് പറന്നുവീഴുന്നത്. 

Tags:    

Similar News