നാളെ മുതല്‍ നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും

Update: 2021-03-12 06:48 GMT

കോഴിക്കോട്: അവധിയും പണിമുടക്കും കാരണം നാളെ മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടര്‍ച്ചയായി നാലു ദിവസം ബാങ്കിങ് മേഖല മുടങ്ങും.


പണിമുടക്കിനു മുന്നോടിയായി ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.




Tags:    

Similar News