ബാഴ്‌സലോണ കോച്ച് വാല്‍വെര്‍ഡെ പുറത്ത്; പകരം സെറ്റിയന്‍
നിലവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാമതാണെങ്കിലും രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി നേരിയ ലീഡ് മാത്രമേയുള്ളൂ. ഇതും വാല്‍വെര്‍ഡെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ കോച്ച് ഏര്‍ണസ്‌റ്റോ വാല്‍വെര്‍ഡെയെ പുറത്താക്കി.പകരം മുന്‍ റയല്‍ ബെറ്റീസ് കോച്ച് ക്യൂകെ സെറ്റിയെനാണ് പുതിയ കോച്ച്. സ്പാനിഷ് കോപ്പാ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ബാഴ്‌സലോണ തോറ്റ് പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോച്ചിനെ ബാഴ്‌സലോണ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ ടീം മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് വാല്‍വെര്‍ഡെയെ പുറത്താക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു. 2017ലാണ് വാല്‍വെര്‍ഡെ ബാഴ്‌സയിലെത്തിയത്.
ബാഴ്‌സയ്‌ക്കൊപ്പം രണ്ട് സ്പാനിഷ് ലീഗ് കിരീടവും ഒരു കോപ്പാ ഡെല്‍ റെയും ഒരു സൂപ്പര്‍ കോപ്പാ കിരീടവും വാല്‍വെര്‍ഡെ നേടിയിട്ടുണ്ട്. പുതിയ കോച്ച് സെറ്റിയെന്റെ കരാര്‍ 2022 വരെയാണ്. ബാഴ്‌സയുടെ തനത് ശൈലിയാണ് സെറ്റിയനും പരിശീലിപ്പിക്കുന്നത്. മുന്‍ സ്‌പെയിന്‍ താരം കൂടിയാണ് സ്റ്റെയന്‍. നിലവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ഒന്നാമതാണെങ്കിലും രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായി നേരിയ ലീഡ് മാത്രമേയുള്ളൂ. ഇതും വാല്‍വെര്‍ഡെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.