ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ബുണ്ടസ ലീഗ് മെയ്യ് മാസം തുടങ്ങിയേക്കും. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്‍സരങ്ങള്‍ മെയ്യില്‍ തുടരാനാണ് ജര്‍മ്മന്‍ ലീഗ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലബ്ബുകളോട് പരിശീലനം തുടരുവാന്‍ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് മുതല്‍ ക്ലബ്ബുകള്‍ പരിശീലനം തുടരണം. നേരത്തെ മാര്‍ച്ച് 13നാണ് ജര്‍മ്മനിയില്‍ ലീഗുകള്‍ അവസാനിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷം പരിശീലനവും തുടര്‍ന്നിരുന്നില്ല. ഇന്ന് എഫ് സി ബയേണ്‍ മ്യുണിക്ക് പരിശീലനം തുടരും. അടച്ചിട്ട സ്റ്റേഡിയത്തിലാവും പരിശീലനം നടത്തുക. കഴിഞ്ഞ ദിവസം ഷാല്‍ക്കെ പരിശീലനം നടത്തിയിരുന്നു. ഇത് വരെ താരങ്ങള്‍ ഓണ്‍ലൈനായിട്ടാണ് പരിശീലനം നടത്തിയത്.
ഏപ്രില്‍ 30 വരെയാണ് നേരത്തെ ജര്‍മ്മനിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നിര്‍ത്തിവച്ചത്. വന്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് ലീഗുകള്‍ ഉടന്‍ നടത്തുവാന്‍ തീരുമാനിച്ചത്.