കേന്ദ്ര-ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന സംഭവം; സംസ്ഥാന സര്‍ക്കാര്‍ റിപോര്‍ട്ട് തേടി
തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശേരി - മാഹി ബൈപാസിന്റെ ഭാഗമായി നെട്ടൂരിന് സമീപം നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റിപോര്‍ട്ട് തേടി. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.