അധ്യയന വര്‍ഷാരംഭം; കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്കുള്ള പ്രത്യേക പരിശീലനം തുടങ്ങി

മുഴുവന്‍ സ്‌കൂളിലെയും പ്രധാനാധ്യാപകര്‍, എല്‍.പി , യു.പി, ഹൈസ്‌കൂള്‍ വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നത്

Update: 2021-05-25 12:25 GMT

കോഴിക്കോട്: ജില്ലയില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി സ്‌കൂളില്‍ നടത്തേണ്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പരിശീലന പരിപാടി 'സജ്ജം' ജില്ലയില്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളുടെ കണക്കെടുപ്പ്. കഴിഞ്ഞ വര്‍ഷത്തെ പഠന നിലവാരം രേഖപ്പെടുത്തല്‍, പഠന വിടവുകള്‍ കണ്ടെത്തല്‍, ക്ലാസ് കയറ്റത്തോടൊപ്പം നല്‍കേണ്ട ബ്രിഡ്ജിംഗ് , ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയുള്ള മൂല്യനിര്‍ണയ സംവിധാനം വികസിപ്പിക്കല്‍ തുടങ്ങിയവയിലൂന്നിയാണ് പരിശീലനം.

മുഴുവന്‍ സ്‌കൂളിലെയും പ്രധാനാധ്യാപകര്‍, എല്‍.പി , യു.പി, ഹൈസ്‌കൂള്‍ വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് വിളിച്ച് ചേര്‍ത്ത് അധ്യാപകര്‍ക്ക് ഇവര്‍ പരിശീലനം നല്‍കുകയും അക്കാദമിക് പ്ലാന്‍ വികസിപ്പിക്കുകയും ചെയ്യും.

കുട്ടികള്‍ക്ക് നല്‍കിയിട്ടുള്ള പഠനമികവ് രേഖ, ആക്ടിവിറ്റി കാര്‍ഡുകള്‍ , വര്‍ക്ക് ഷീറ്റുകള്‍ മുതലായവ ഉപയോഗിച്ചാണ് പഠനനിലവാരവും പഠനവിടവും കണ്ടെത്തുക. ഒരു ബി.ആര്‍.സിയില്‍ നിന്ന് അഞ്ച് പേര്‍ എന്ന കണക്കില്‍ 75 ചേര്‍ക്ക് ജില്ലാതല പരിശീലനം നല്‍കി. എസ്.എസ്.കെ. ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീമിന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.പ്രേമരാജന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ ബി.മധു , ഡിപി.ഒമാരായ സജീഷ് നാരായണന്‍ , വി. വസീഫ് എന്നിവര്‍ സംസാരിച്ചു. മെയ് 27 ന് പരിശീലനം പൂര്‍ത്തിയാകുമെന്ന് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു.

Tags:    

Similar News