സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു

രാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Update: 2022-09-17 12:32 GMT
സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പോലിസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പോലിസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

രാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, പോലിസ് സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്ഐ.

ആദ്യഘട്ടത്തിൽ അക്രമികളെ തള്ളിപ്പറയാൻ ഡിവൈഎഫ്ഐ തയാറായെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പരസ്യ പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്തെത്തി. അതേസമയം പ്രതികളെ പിന്തുണച്ച് സച്ചിൻ ദേവ് എംഎൽഎ കോടതിയിൽ എത്തിയിരുന്നു. സച്ചിൻദേവ് ആണ് അക്രമികളെ സംരക്ഷിക്കുന്നതെന്നും പോലിസ് അന്വേഷണത്തെ തടസപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നെന്നും കോൺ​ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. 

Tags:    

Similar News