ഓൺലൈൻ വഴി പാൽ ഓർഡർ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ

Update: 2024-03-25 07:47 GMT

ബംഗളൂരു: ഓണ്‍ലൈന്‍ വഴി പാല്‍ ഓര്‍ഡര്‍ ചെയ്ത 65കാരിക്ക് നഷ്ടമായത് 77,000 രൂപ. ഓര്‍ഡര്‍ ചെയ്ത പാല്‍ കേടായെന്നു കണ്ട അവര്‍ ഉല്‍പ്പന്നം തിരിച്ചുകൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്. ഉല്‍പ്പന്നം തിരികെ കൊടുക്കാനായി ഓണ്‍ലൈന്‍ വഴി കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തിയതായിരുന്നു വയോധിക. ഒരു നമ്പര്‍ കിട്ടിയപ്പോള്‍ അതില്‍ വിളിച്ചു നോക്കി. പലചരക്കു കടയിലെ എക്‌സിക്യൂട്ടീവ് ആണെന്ന് മറുഭാഗത്ത് നിന്ന് മറുപടിയും വന്നു. പാല്‍ കടയില്‍ തിരിച്ചു കൊടുക്കേണ്ട എന്നും അതിന്റെ പണം തരാമെന്നും അയാള്‍ ഉറപ്പു നല്‍കി. പിന്നീട് സംശയിക്കാതെ അവര്‍ അയാളുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടിയും നല്‍കി. അങ്ങനെ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവായി ചമഞ്ഞ തട്ടിപ്പുകാരന്‍ അവരുടെ യുപിഐ രഹസ്യ നമ്പര്‍ ചോര്‍ത്തുകയായിരുന്നു. അതിനു മുമ്പ് പാലിന്റെ പണം തിരികെ കൊടുത്ത് സ്ത്രീയുടെ വിശ്വാസം സമ്പാദിക്കാനും തട്ടിപ്പുകാരന്‍ മറന്നില്ല. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായപ്പോഴാണ് ഇവര്‍ക്ക് തട്ടിപ്പിനെ കുറിച്ച് മനസിലായത്. തുടര്‍ന്ന് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

Tags:    

Similar News