പരിസ്ഥിതി ആഘാത പഠന (ഇ ഐ എ) നിയമഭേദഗതി രാജ്യതാല്‍പര്യത്തിന് എതിരെന്ന് ബെന്നി ബഹനാന്‍ എം.പി.
ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠന (ഇ ഐ എ) നിയമഭേദഗതിക്കായുള്ള കരട് വിജ്ഞാപനം രാജ്യതാല്‍പര്യത്തിന് എതിരാണെന്നും നാനാമേഖലയിലും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്നും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഭേദഗതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി യു ഡി എഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി തന്നെയാണ് ഹെവി ഇന്‍ഡസ്ട്രീസിന്റെയും പബ്ലിക് എന്റര്‍പ്രൈസസിന്റെയും ചുമതല വഹിക്കുന്നത്. ഈ ഒറ്റക്കാരണം കൊണ്ട് തന്നെ നിയമഭേദഗതി തള്ളിക്കളയാവുന്നതാണ്. ഹെവി ഇന്‍ഡസ്ട്രീസിന്റെ ചുമതല വഹിക്കുന്ന ഒരു ക്യാബിനറ്റ് മന്ത്രിക്ക് എങ്ങനെ പരിസ്ഥിതി വിഷയങ്ങളില്‍ നിഷ്പക്ഷമായ നിലപാട് എടുക്കാന്‍ കഴിയുമെന്നും ബെന്നി ബഹനാന്‍ ചോദിച്ചു.