ബിഹാര്‍ ബിജെപി നിയമസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു
ബിജെപി എംഎല്‍സി സുനില്‍കുമാര്‍ സിങ് (66) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് സുനില്‍കുമാര്‍ സിങ്.
പട്‌ന: ബിഹാറില്‍ കോവിഡ് ബാധിച്ച് നിയമസഭാംഗം മരിച്ചു. ബിജെപി എംഎല്‍സി സുനില്‍കുമാര്‍ സിങ് (66) ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് സുനില്‍കുമാര്‍ സിങ്. ദര്‍ബംഗയില്‍ നിന്നുള്ള ബിജെപി എംഎല്‍സിയാണ് സുനില്‍കുമാര്‍ സിങ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു സുനില്‍കുമാര്‍ സിങ്. കഴിഞ്ഞ 13നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രമേഹരോഗിയായ സുനില്‍കുമാറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. രോഗം ഗുരുതരമായതോടെ സുനില്‍കുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സുനില്‍ കുമാര്‍ സിങിന്റെ മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി തുടങ്ങിയവര്‍ അനുശോചിച്ചു.