പോലിസ് ലക്ഷ്യം വച്ചത് തന്നെയും ഷാനിമോള്‍ ഉസ്മാനെയും: ബിന്ദുകൃഷ്ണ

യൂണിഫോം ധരിച്ച മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിവില്‍ വേഷത്തിലുള്ള ആളുകളുമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പൊലിസുകാരാണോ എന്ന് പോലും അറിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Update: 2024-11-06 05:28 GMT

പാലക്കാട്: സ്വകാര്യത ഉണ്ടെന്ന് കരുതുന്ന മുറിയില്‍ പാതിരാത്രി വന്ന് പരിശോധിക്കണം എന്ന് പറയുന്നത് അത്യധികം വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വച്ചാണ് നടത്തിയതെന്ന് സംശയമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. ഈ നടപടി വലിയ ഞെട്ടലുണ്ടാക്കുന്നതാണന്നും അവര്‍ പറഞ്ഞു. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുരുഷ പൊലിസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കിയത്. യൂണിഫോം ധരിച്ച മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിവില്‍ വേഷത്തിലുള്ള ആളുകളുമാണ് ഉണ്ടായിരുന്നതെന്നും അവര്‍ പൊലിസുകാരാണോ എന്ന് പോലും അറിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

നമ്മുടെ സ്വകാര്യത ഉണ്ടെന്ന് കരുതുന്ന മുറിയില്‍ പാതിരാത്രി വന്ന് പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്.ഞാനും ഭര്‍ത്താവും വാതിനിലിന് പുറത്തേക്ക് മാറിയതും പൊലിസ് അകത്ത് കയറി പരിശോധന നടത്തി. ചില മാധ്യമപ്രവര്‍ത്തകരും എത്തി. കള്ളപ്പണം പോയിട്ട് സാധാരണ പണം പോലും അധികമില്ലാത്ത നമ്മുടെ അടുത്ത് വന്ന് കള്ളന്മാരേയും കൊള്ളക്കാരേയും ഒക്കെ സേര്‍ച്ച് ചെയ്യുന്നത് പോലെ പെരുമാറുന്നത് വല്ലാത്ത പ്രയാസമാണ്. ഇത് സ്ത്രീവിരുദ്ധവും നിയമവിരുദ്ധവുമാണ്. മൂന്ന് പെട്ടികള്‍ പൊലീസ് തന്നെയാണ് നോക്കിയത്. മേശയ്ക്കടിയില്‍ കിടന്ന ഒന്ന് എന്നോട് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെട്ടു. അതും അവര്‍ പരിശോധിച്ചു. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കുന്നത്. അത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. നരേന്ദ്ര മോദി രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്ന പോലെയാണ് കേരളത്തിലെ സര്‍ക്കാറും കാര്യങ്ങളെ നോക്കി കാണുന്നതെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Tags:    

Similar News