പക്ഷിപ്പനി: കച്ചവടം കുറഞ്ഞെന്ന് ഡല്‍ഹിയിലെ വ്യാപാരികള്‍

Update: 2021-01-09 15:58 GMT

ന്യൂഡല്‍ഹി: പക്ഷിപ്പനി അതിവേഗം പടരുന്നതിനാല്‍ കോഴി, മുട്ട വിപണിയില്‍ വന്‍ ഇടിവ്. രാജ്യ തലസ്ഥാനത്ത് കച്ചവടത്തില്‍ വന്‍ കുറവ് സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. ഒരു ദിവസം 300 േ്രട വരെ മുട്ട വില്‍പ്പന നടത്തിയിരുന്നത് ഇപ്പോള്‍ പകുതിയോളമായി കുറഞ്ഞുവെന്ന് മുട്ട വ്യാപാരിയായ വിനോദ് പറഞ്ഞു.


കോഴി വില്‍പ്പനയിലും 'പക്ഷിപ്പനി ഭീതി' കുറവ് സൃഷ്ടിച്ചു. 'കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പ്രതിദിന വില്‍പ്പന 10,000 രൂപയില്‍ നിന്ന് 2,000 രൂപയായി കുറഞ്ഞുവെന്ന് ഐഎന്‍എ മാര്‍ക്കറ്റിലെ ചിക്കന്‍ ഷോപ്പ് ഉടമ രാജേഷ് അറിയിച്ചു. വാടക നല്‍കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താങ്ങാനാവില്ല, വലിയ നഷ്ടം നേരിടുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കന്‍ വില്‍പ്പന 80 ശതമാനത്തോളം കുറഞ്ഞുവെന്നാണ് ഇതേ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന അഷ്‌കര്‍ പറയുന്നത്.


പക്ഷിപ്പനി എന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഇന്ത്യയിലുടനീളം വ്യാപിക്കുകയാണ്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇത് വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പക്ഷികളാണ് ചത്തൊടുങ്ങിയത്.




Tags:    

Similar News