നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പ്: കാനം രാജേന്ദ്രന്‍
ഇക്കാര്യത്തില്‍ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാര്‍പ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പും മാതൃകയാക്കിയാല്‍ മതിയെന്നും കാനം കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് സിപിഐ. പ്രസ്താവന ശരിയായോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യത്തില്‍ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാര്‍പ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പും മാതൃകയാക്കിയാല്‍ മതിയെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഒരു വ്യക്തി പറഞ്ഞ വിഷയത്തിന്മേല്‍ സര്‍വ്വകക്ഷിയോഗം വിളിക്കേണ്ടതില്ല. അത് തിരുത്തേണ്ടത് ആ വ്യക്തി തന്നെയാണ്. കേരളത്തെ ഭ്രാന്താലയമാക്കരുത്. ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല. വെറുതെ ചായകുടിച്ച് പിരിഞ്ഞത് കൊണ്ട് എന്ത്കാര്യം. അതിനൊരു പര്‍പസ് വേണ്ടെ. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. എല്ലാവരും ചേര്‍ന്ന് മത സ്പര്‍ദ്ധ വളര്‍ത്താതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.