ബിജെപി പിന്തുണച്ചു; സമാജ് വാദി പാര്‍ട്ടി വിമത നേതാവ് നിധിന്‍ അഗര്‍വാള്‍ ഉത്തര്‍പ്രദേശ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
ലഖ്‌നോ: ബിജെപി പിന്തുണച്ചതോടെ സമാജ് വാദി പാര്‍ട്ടി സമാജ് വാദി പാര്‍ട്ടി വിമത നേതാവ് നിധിന്‍ അഗര്‍വാള്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിനുവേണ്ടി രാവിലെ 11 മണി മുതല്‍ 1 മണി വരെ പ്രത്യേക സമ്മേളനും വിളിച്ചുചേര്‍ത്തു. 14 വര്‍ഷമായി യുപിയില്‍ ഡെപ്യൂട്ടി സ്പീക്കറുണ്ടായിരുന്നില്ല. നരേന്ദ്ര വര്‍മയായിരുന്നു സമാജ് വാദിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
ലഖിംപൂര്‍ സംഭവത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.
സമാജ് വാദി പാര്‍ട്ടി നിഥിന്‍ അഗര്‍വാളിനെ അയോഗ്യനാക്കാന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
യുപി നിയമസഭയ്ക്ക് ഇനി 5-6 മാസം കാലാവധിയാണ് അവശേഷിക്കുന്നത്.
നിധിന്‍ അഗര്‍വാള്‍ യുപി ബിജെപി നേതാക്കള്‍ക്കൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.