ബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍

എടതിരിഞ്ഞി മുളങ്ങില്‍ സുരേഷി(56)നെയാണ് കത്തിയുമായി എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് പിടികൂടിയത്.

Update: 2019-04-10 01:30 GMT

തൃശൂര്‍: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ വാഹന പരിശോധനയ്ക്കിടെ ആയുധവുമായി ബിജെപി ബൂത്ത് പ്രസിഡന്റ് പിടിയില്‍. എടതിരിഞ്ഞി മുളങ്ങില്‍ സുരേഷി(56)നെയാണ് കത്തിയുമായി എടതിരിഞ്ഞി വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് പിടികൂടിയത്. സുരേഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ പ്രചാരണ സാമഗ്രികളോടൊപ്പമാണ് കത്തി സൂക്ഷിച്ചിരുന്നത്. സ്വയം രക്ഷയ്ക്കു വേണ്ടിയാണ് ആയുധം കരുതിയതെന്ന് പ്രതി പറഞ്ഞതായി പോലിസ് വ്യക്തമാക്കി. ഫ്‌ളൈയിങ് സ്‌ക്വാഡ് എക്‌സി. മജിസ്‌ട്രേറ്റ് എം എച്ച് ഷാജിക്കിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.



Tags:    

Similar News